കണ്ണൂരിൽ ബന്ധു വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

A medical student who arrived at her relative's house in Kannur collapsed and died.

കണ്ണൂർ/ ചക്കരക്കൽ: ബന്ധു വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. വടകര മേപ്പയിൽ റോഡ് കൃഷ്ണപുരത്തെ തമന്ന മുരളിയാണ് (23) മരിച്ചത്. 

ബംഗ്ളൂരിലെ ശ്രീ സിദ്ധാർത്ഥമെഡിക്കൽ ഇൻസ്റ്റിറ്റൂട്ട് വിദ്യാർത്ഥിനിയാണ് 'കഴിഞ്ഞ ദിവസം മക്രേരി ബാവോഡെ ഇളയമ്മയുടെ വീട്ടിലെത്തിയ തമന്ന കുഴഞ്ഞുവീഴുകയായിരുന്നു.

 ഉടൻ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ശ്വാസംമുട്ടലിന് ചികിത്സിച്ചു വരികയായിരുന്നു. താരത്ത് മുരളി മണിയൂർ - രശ്മി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പൂജ, കാർത്തിക്ക് '

Tags