കാറിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ ചാലോടിലെ വ്യാപാരി മരണമടഞ്ഞു

A businessman from Chalode Kannur who was undergoing treatment for injuries sustained in a car accident, has died.
A businessman from Chalode Kannur who was undergoing treatment for injuries sustained in a car accident, has died.

ചാലോട്: കാറിടിച്ചു പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചാലോട് ടൗണിലെ വ്യാപാരി മരണമടഞ്ഞു. ചെറു കഞ്ഞിക്കരി പൂങ്കാവനത്തിൽ കെ.കെ അരവിന്ദാക്ഷനാ(63) ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം. കട പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വഴിയാത്രക്കാരനായ അരവിന്ദാക്ഷനെ ഇടിച്ചു തെറുപ്പിച്ച കാർ നിർത്താതെ പോവുകയായിരുന്നു സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കാർ പിന്നീട് പൊലിസ് കണ്ടെത്തി.

tRootC1469263">

അപകടത്തി ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അരവിന്ദാക്ഷൻ വ്യാഴാഴ്ച്ച വൈകിട്ടാണ് മരണമടയുന്നത്. കോൺഗ്രസ് കീഴല്ലൂർ മണ്ഡലം സെക്രട്ടറി, ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈസ് പ്രസിഡൻ്റ്, ചാലോട് മർച്ചൻ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂനിറ്റ് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: സനിത മക്കൾ: ഗോപിക (മിംസ് ഹോസ്പിറ്റൽ ചാല ) അമൽ.സഹോദരങ്ങൾ ബാലകൃഷ്ണൻ പരേതരായ നാരായണൻ, ലോഹിതാക്ഷൻ . വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചാലോട് വ്യാപാരഭവൻ പരിസരത്ത് ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചാലോടുള്ള കുടുംബശ്മശാനത്തിൽ വൈകിട്ട് മൂന്ന് മണിക്ക് നടക്കും പരേതനോടുള്ള ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് ടൗണിൽ നാളെ ഹർത്താൽ ആചരിക്കും.

Tags