ശബരിമല മണ്ഡല മകരവിളക്ക് : ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 29ന് യോഗം
Sep 25, 2021, 12:12 IST
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം 29ന് പകല്‍ 11ന് ഓണ്‍ ലൈനായി യോഗം ചേരും.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി നടത്തുന്ന സുരക്ഷാ യാത്ര ഒക്ടോബര്‍ ഒന്നിന് നടക്കും.രാവിലെ ഒന്‍പതിന് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കാണ് സുരക്ഷാ യാത്ര നടത്തുക.
The post ശബരിമല മണ്ഡല മകരവിളക്ക് : ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 29ന് യോഗം first appeared on Keralaonlinenews.