ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം : തല പാത്രം കൊണ്ട് മൂടിയനിലയില്‍, അന്വേഷണം ആരംഭിച്ചു
Sep 26, 2021, 10:06 IST
ഇടുക്കി : ഇടുക്കിയിലെ ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി അറുപതുകാരി വെള്ളത്തായി ആണ് മരിച്ചത്.തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതേദഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ഫയര്‍ഫോഴ്സും പോലീസും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഡാമിന് സമീപത്ത് തന്നെയാണ് വെള്ളത്തായിയുടെ വീട്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമെ മരണത്തില്‍ അസ്വഭാവികതയുണ്ടോയെന്ന് പറയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
The post ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം : തല പാത്രം കൊണ്ട് മൂടിയനിലയില്‍, അന്വേഷണം ആരംഭിച്ചു first appeared on Keralaonlinenews.