പാന്റ്‌സ് ഭീകര ആയുധമാണ്, ‘ശുംഭശിരോമണി ജയരാജന്‍’ : റിജില്‍ മാക്കുറ്റി
പാന്റ്‌സ് ഭീകര ആയുധമാണ്, ‘ശുംഭശിരോമണി ജയരാജന്‍’ : റിജില്‍ മാക്കുറ്റി

കോഴിക്കോട് : കണ്ണൂരില്‍ കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരം നടത്തിയതിനെ പരിഹസിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പാന്റ്‌സിട്ട് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. പാന്റ്‌സ് ഭീകര ആയുധമാണ്. ‘ശുംഭശിരോമണി ജയരാജന്‍’ എന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്‌നം. കേരള ആഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘപരിവാര്‍ പിടിയില്‍,’ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ എഴുതി. തനിക്കും മാതാവിനും കേരളാ പൊലീസില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. ഞാറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്.

പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നം എന്ന് പറഞ്ഞെന്നും അഫ്‌സല്‍ പറഞ്ഞിപരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് റിജിലിന്റെ വിമര്‍ശനം. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്ന് പറഞ്ഞായിരുന്നു എം.വി. ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ നേരത്തെ പരിഹസിച്ചിരുന്നത്.

‘എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍.സാധാരണ മുണ്ടും ഷര്‍ട്ടുമാണ്. ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍,’ എന്നായിരുന്നു ജയരാജന്‍ പറഞ്ഞിരുന്നത്.

The post പാന്റ്‌സ് ഭീകര ആയുധമാണ്, ‘ശുംഭശിരോമണി ജയരാജന്‍’ : റിജില്‍ മാക്കുറ്റി first appeared on Keralaonlinenews.

Share this story