രോഗിയുടെ മരണവിവരം അറിയിച്ചത് ഒരു മാസത്തിനു ശേഷം : തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതി
രോഗിയുടെ മരണവിവരം അറിയിച്ചത് ഒരു മാസത്തിനു ശേഷം : തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതി

തൃശൂർ : മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ച അട്ടപ്പാടി സ്വദേശിയുടെ മരണവിവരം അറിയിച്ചത് ഒരുമാസത്തിന് ശേഷമെന്ന് ബന്ധുക്കൾ. പാലക്കാട് മെഡിക്കൽ കോളജിൽ നിന്നും തൃശൂരിലേക്ക് മാറ്റിയ അട്ടപ്പാടി സ്വദേശി രത്നം മരിച്ചത് ഡിസംബർ 25നാണ്. എന്നാൽ ഇന്നലെയാണ് ആശുപത്രി അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചത്.

ഡിസംബർ 16നാണ് രത്നത്തെ കോട്ടത്തറ ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പണമില്ലാതിരുന്നതിനാൽ കൂട്ടിരിപ്പുകാരനായ ബന്ധു നാട്ടിലേക്ക് തിരികെ മടങ്ങി. തുടർന്ന് അടുത്ത ദിവസം എത്തിയ ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോൾ രോഗ ബാധ കൂടിയതിനെ തുടർന്ന് രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ വിവരം അറിയിച്ചത്.

തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ അന്വേഷിച്ചപ്പോൾ രജിസ്‌റ്റർ പരിശോധനയിൽ രത്നമെന്നയാളെ അഡ്‌മിറ്റ്‌ ചെയ്‌തതായി രേഖകളില്ല എന്ന മറുപടിയാണ് ലഭിച്ചത്. ബന്ധുക്കൾ ഒരുമാസം നിരവധിതവണ അന്വേഷണം നടത്തിയെങ്കിലും രോഗി മരിച്ചതായി ഇന്നലെയാണ് വിവരം ലഭിച്ചത്.

The post രോഗിയുടെ മരണവിവരം അറിയിച്ചത് ഒരു മാസത്തിനു ശേഷം : തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതി first appeared on Keralaonlinenews.

Share this story