സ്കൂള്‍ വിടുന്നതിനു മുന്‍പേ ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു ; പരിഹാസവുമായി രാഹുല്‍ മാങ്കുട്ടത്തില്‍
Apr 13, 2021, 15:49 IST
മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി. ജലീലിനെ രൂക്ഷമായി പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘4 മണിക്ക് സ്കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്റെ ഹോബിയായിരുന്നു’ എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായി മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജലീല്‍ രാജിവെച്ചത്. ഇതിനെയാണ് സ്കൂള്‍ വിടുന്നതിന് തൊട്ട് മുമ്പ് ഇറങ്ങി ഓടുന്നതിനോട് രാഹുല്‍ ഉപമിച്ചത്
The post സ്കൂള്‍ വിടുന്നതിനു മുന്‍പേ ഇറങ്ങി ഓടുന്നത് ജലീലിന്റെ ഹോബിയായിരുന്നു ; പരിഹാസവുമായി രാഹുല്‍ മാങ്കുട്ടത്തില്‍ first appeared on Keralaonlinenews.