കേരളത്തിലെ ഏറ്റവും വലിയ എ.കെ.ജി ശില്‍പ്പമൊരുങ്ങുന്നു കണ്ണൂരിൽ
കേരളത്തിലെ ഏറ്റവും വലിയ എ.കെ.ജി ശില്‍പ്പമൊരുങ്ങുന്നു കണ്ണൂരിൽ

കണ്ണൂര്‍:കേരളത്തിലെ ഏറ്റവും വലിയ എ.കെ.ജി ശില്‍പ്പം കാണാനായി സി.പി. എം നേതാക്കളെത്തി. കാനായി എ.കെ.ജി സ്മാരക വായനശാല അങ്കണത്തിലാണ് പാവങ്ങളുടെ പടത്തലവാനായ എ.കെ.ജിക്ക് ശില്‍പ്പമൊരുങ്ങുന്നത്. കാനായി മീങ്കുഴി ഡാമിന് സമീപം വണ്ണാത്തിപ്പുഴയുടെ തീരത്ത് പുതുതായി നിര്‍മ്മിക്കുന്ന എ.കെ.ജി വായനശാലയുടെ അങ്കണത്ത് സ്ഥാപിക്കാനാണ് 10.3 ഉയരുള്ള എ.കെ.ജി ശില്‍പ്പം ഉണ്ണികാനായി ഒരുക്കുന്നത്.

വരുന്ന മാര്‍ച്ച് 22 ന് എ.കെ.ജി ദിനത്തില്‍ വായനശാലയും ശില്‍പവും നാടിന് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍ വെങ്കല നിറം പൂശിയ ശില്‍പം നാല് മാസം സമയമെടുത്ത് ഫൈബര്‍ ഗ്ലാസ്സിലാണ് നിര്‍മ്മിച്ചത് ശില്‍പ്പം കാണുന്നതിനായി സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വിജയാരാജന്‍ നേതാക്കളായ ടി.വി രാജേഷ്,പി.ഭാസ്‌ക്കരന്‍ പി.സുരേഷ് പി.വിനോദ് എം.രഞ്ജിത്ത് എന്നിവരെത്തി. സഹായികയായി വിനേഷ്. സുരേഷ് .ബാലന്‍.രതീഷ്. മിഥുന്‍ എന്നിവരും ഉണ്ടായിരുന്നു

The post കേരളത്തിലെ ഏറ്റവും വലിയ എ.കെ.ജി ശില്‍പ്പമൊരുങ്ങുന്നു കണ്ണൂരിൽ first appeared on Keralaonlinenews.

Share this story