വിദേശത്തേക്ക് കടക്കാന്‍ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍
Sun, 23 Jan 2022

കൊച്ചി: വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയ്ക്ക് പോകാനെത്തിയ കുന്നംകുളം സ്വദേശി രാമകൃഷ്ണനാണ് അറസ്റ്റിലായത്.
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ ഗുരുവായൂര്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന് നാട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ ശ്രമിയ്ക്കുമ്പോഴാണ് ഇമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി.
The post വിദേശത്തേക്ക് കടക്കാന്‍ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍ first appeared on Keralaonlinenews.