നടിയെ ആക്രമിച്ച കേസ് : ദിലീപ് സുപ്രീം കോടതിയിൽ
നടിയെ ആക്രമിച്ച കേസ് : ദിലീപ് സുപ്രീം കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് കൂടുതൽ സമയം നൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയിൽ. വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് എതിർ സത്യവാങ്മൂലം നൽകിയത്.

ഇരു ഹരജികളും കോടതി നാളെ പരിഗണിക്കും. കൂടുതൽ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുന്നത് വരെ കാക്കാനാണെന്ന് ദിലീപ് കുറ്റപ്പെടുത്തി. വിചാരണ നീട്ടരുതെന്നും വേഗം തീർക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

The post നടിയെ ആക്രമിച്ച കേസ് : ദിലീപ് സുപ്രീം കോടതിയിൽ first appeared on Keralaonlinenews.

Share this story