ഐഐഎം ക്യാറ്റ് 2025 ഉത്തരസൂചിക പുറത്തിറങ്ങി

lap
lap

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) ന്റെ ഉത്തരസൂചിക കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) പുറത്തിറക്കി. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് CAT 2024 ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഉത്തരസൂചിക പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും ഇപ്പോൾ അവസരമുണ്ട്. ഉത്തരസൂചിക ലഭ്യമാകുന്നതിനായി, അപേക്ഷകർ തങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളായ യൂസർ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്.

tRootC1469263">

അതേസമയം ഡിസംബർ 8 ന് ഉച്ചയ്ക്ക് 12 മണി മുതൽ 2025 ഡിസംബർ 10 ന് രാത്രി 11:55 വരെയാണ് ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചികയ്‌ക്കെതിരെ ഓൺലൈനായി എതിർപ്പുകൾ സമർപ്പിക്കാൻ അവസരമുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് സാധുതയുള്ളതായി കണ്ടെത്തുന്ന എതിർപ്പുകൾ പരിഗണിച്ച ശേഷം, അതിനനുസരിച്ച് തിരുത്തിയ പുതിയ ഉത്തരസൂചിക പുറത്തിറക്കും. CAT പരീക്ഷയുടെ അന്തിമ ഫലം ഡിസംബർ അവസാനത്തോടെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

എതിർപ്പുകൾ ഉന്നയിക്കാനുള്ള നടപടികൾ

CAT 2025 ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിൽ, ‘കാൻഡിഡേറ്റ് റെസ്‌പോൺസ്/പ്രൊവിഷണൽ ആൻസർ കീ’ ക്ലിക്ക് ചെയ്യുക.

ഉപയോക്തൃ ഐഡിയും പാസ്‌വേഡും നൽകുക.

ഉത്തരസൂചിക പരിശോധിക്കുക.

Tags