മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം: സിപിഎമ്മിന് പങ്കില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച സംഭവത്തെ തുടര്‍ന്ന് നടന്‍ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കി സിപിഎം നേതാവ് തോമസ് ഐസക്. മമ്മൂട്ടി മഹാനടനെന്നും അദ്ദേഹം പ്രതികരിച്ചു.
മമ്മൂട്ടിയെ പിന്തുണച്ച് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ രംഗത്തെത്തി. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യര്‍ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങള്‍ ഉണ്ടാക്കാനിടയുള്ളഅപകടം ചെറുതാണോ എന്നും ചോദിച്ചു.
സ്വന്തം അഭിപ്രായം വച്ചുപുലര്‍ത്തുന്ന ഒരാളുടെ വീട്ടിലെ ചടങ്ങിന് മാത്രമെ പോകാന്‍ പാടുള്ളു എന്നത് പൊളിറ്റിക്കലി കറക്ടായ ഒരു രീതിയാണോ മമ്മൂട്ടി എന്ന കലാകാരനെ പേരെടുത്ത് വിമര്‍ശിക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് മനസിലാകുന്നില്ലെന്നും കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
.jpg)

