യൂത്ത് കോണ്‍ഗ്രസ് ഛായചിത്ര ജാഥയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്മാര്‍ റിജില്‍ മാക്കുറ്റിയും, റിയാസ് മുക്കോളിയും നയിക്കുന്ന ഛായചിത്ര ജാഥയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി.
കെ.പി.സി.സി മെമ്പര്‍ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിങ് പ്രസിഡന്റ് വി രാഹുല്‍ സംസ്ഥാന സെക്രട്ടറിമാരായ, ജോമോന്‍ ജോസ്, ദുല്‍കിഫില്‍,വിനേഷ് ചുള്ളിയാന്‍,വി കെ ഷിബിന, സന്ദീപ് പാണപുഴ, സൗെ സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഹുല്‍ ദാമോദരന്‍, റിജിന്‍ രാജ്,ജില്ലാ ഭാരവാഹികളായ ദിലീപ് മാത്യു, പ്രിനില്‍ മതുക്കോത്ത്, മഹിത മോഹന്‍, രോഹിത്ത് കണ്ണന്‍,പ്രശാന്ത് മാസ്റ്റര്‍, വി വി ലിഷ,നമിത സുരേന്ദ്രന്‍,ശ്രീജേഷ് കൊയിലെരിയന്‍, രാഗേഷ് തില്ലങ്കേരി,സി വി സുമിത്ത്, ഫര്‍ഹാന്‍ മുണ്ടേരി, ശ്രീനേഷ് ടിപി, നികേത് നാറാത്ത്, വരുണ്‍ എംകെ,സുധീഷ് കുന്നോത്ത്, സായൂജ് സികെ നവാസ് ഒ. ടി തുടങ്ങിയവര്‍ സംസാരിച്ചു.
തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് പെരിയ കല്ല്യോട്ട് നിന്നും ധീര രക്തസാക്ഷി ശരത്തിലാല്‍ കൃപേഷിന്റെയും സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. സജിത്ത് ലാലിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തി കണ്ണൂര്‍ വഴി ആറുമണിക്ക് മണിക്ക് ധീര രക്തസാക്ഷി ഷുഹൈബിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സ്ജീവ് ജോസഫ് എം. എല്‍. എയുടെ കൈയില്‍ നിന്നും ഷുഹൈബിന്റെ ഛയാ ചിത്രം ഏറ്റുവാങ്ങിക്കൊണ്ട് യാത്ര മട്ടന്നൂരില്‍ സമാപിച്ചു.