കണ്ണൂർ റെയിൽവെ റ്റേഷന് സമീപം ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

Youth arrested with brown sugar near Kannur railway station


കണ്ണൂർ: വില്പനക്കായി സൂക്ഷിച്ച 29.020 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മണ്ണൂർ ആലിങ്കൽ സ്വദേശി എ. ഷാജു (42)വിനെയാണ് എസ്.ഐ. ബി. ജിഷ്ണുവും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 3.40 മണിയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തെ പാർക്കിങ്ങ് ഏരിയക്ക് സമീപം വെച്ചാണ് 29.020 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പോലീസ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags