ലോക ജലദിനം : പോസ്റ്റര്‍ പ്രകാശനം ചെയ്തു

google news
fdj

ഇടുക്കി :  ലോക ജലദിനത്തോടനുബന്ധിച്ച്  പോസ്റ്റര്‍ പ്രകാശനവും, ഇടുക്കി രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളുടെ ഉദ്ഘാടനവും  ജില്ല കളക്ടര്‍  ഷീബ ജോര്‍ജ്ജ് കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍  നിര്‍വഹിച്ചു. 'ജലം എന്റെ ജന്മാവകാശമാണ് -ജലസംരക്ഷണം എന്റെ കടമയും' എന്ന വിഷയത്തെ ആധാരമാക്കി ഉപന്യാസ രചനാമത്സരവും സെമിനാര്‍ ,  ലഖുലേഘ വിതരണം , സമ്മര്‍ പോട്ട് ക്യാമ്പയിന്‍ എന്നിവ  സംഘടിപ്പിക്കും.

  തദ്ദേശസ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍  ശ്രീലേഖ സി., ജൂനിയര്‍ സൂപ്രണ്ട് മുജീബ് പി.കെ, ആര്‍.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജര്‍ മാര്‍വില്‍ കെ ജോയി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേര്‍ട്ട് ആര്യ സുകുമാരന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി  ഉപന്യാസ രചനാമത്സരവും, വാഴത്തോപ്പ് കുടുംബശ്രീ-ഹരിതകര്‍മ്മാസേനാംഗങ്ങള്‍ക്കായി സെമിനാറും നടത്തും.  സര്‍ക്കാര്‍ ഓഫീസുകളില്‍ ലഖുലേഘ വിതരണവും  ഒരാഴ്ചത്തെ സമ്മര്‍ പോട്ട് കാമ്പയിനുമാണ് സംഘടിപ്പിക്കുക.  ഉപന്യാസ രചനാമത്സരം മാര്‍ച്ച് 22 -ന് രാവിലെ 11  മുതല്‍ 12  വരെ ജില്ലാ പഞ്ചായത്ത് ഹാളിലും, സെമിനാര്‍  മാര്‍ച്ച് 23-ന് വാഴത്തോപ്പ് പഞ്ചായത്ത് ഹാളിലും നടക്കും ,. ജലജീവന്‍ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ അജീഷ് ക്ലാസ്സ് നയിക്കും.  ഉപന്യാസ രചനാമത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഗൂഗിള്‍ രജിസ്‌ട്രേഷന്‍ ഫോം വഴി മാര്‍ച്ച് 20-നകം രജിസ്റ്റര്‍ ചെയ്യണം.  ലിങ്ക് https://forms.gle/9tYuwcQqQZEUvxEP6, ഫോണ്‍ നമ്പര്‍  8157083767, ഇമെയില്‍ rgsaidukki@gmail.com.
 

Tags