' പുനര്‍ജനി -കാവുകളുടെ സംരക്ഷണം ' : ശില്‍പശാല സംഘടിപ്പിച്ചു

കാസർഗോഡ് : അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ' പുനര്‍ജനി -കാവുകളുടെ സംരക്ഷണം ' എന്ന പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദന്‍ പേക്കടം, ഫോറസ്റ്റ് ഓഫീസര്‍ കെ.ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ജി.ബിജുകുമാര്‍, ബ്ലോക്ക് ജൈവ വൈവിധ്യ പരിപാലന സമിതി അംഗം ഒ.എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാവ് ഭാരവാഹികള്‍ കാവുകളെ സംബന്ധിച്ചുള്ള പ്രത്യേക അവതരണം നടത്തി. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം കാവുകളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.വിജയകുമാര്‍ സ്വാഗതവും കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍ നന്ദിയും പറഞ്ഞു.