ധർമ്മശാല നിഫ്റ്റിന് സമീപം കാട്ടുപോത്തെത്തി

kattupoth
kattupoth

തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അന്വേഷണം നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല

ധർ‌മ്മശാല : ധർമ്മശാലയിൽ കാട്ടുപോത്തിനെ കണ്ടെത്തി. ഇന്നലെ രാത്രി 10 30 ഓടെ ധർമ്മശാല നിഫ്റ്റിന്റെ കോമ്പൗണ്ടിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. 

വിവരമറിഞ്ഞ് എസ് ഐ ജെയ്മോൻ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസും റെയിഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ  നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥരത്തെത്തി . 

തളിപ്പറമ്പ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അന്വേഷണം നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തൊട്ടടുത്തുള്ള ദളിത് സ്മശാനത്തിന്റെ ​ഗേറ്റ് തകർത്ത് കുറ്റിക്കാട്ടിലേക്ക് പോകുകയായിരുന്നു. 


 

Tags