വാടക വീട്ടിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
May 11, 2025, 09:54 IST


നൂൽപ്പുഴ: വാടക വീട്ടിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചുള്ളിയോട്, മംഗലക്കാപ്പ്, പുത്തൻവീട്ടിൽ, മുഹമ്മദ് ഷിനാസ്(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും നൂൽപ്പുഴ പോലീസും പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഷിനാസ് വാടകക്ക് താമസിക്കുന്ന നെന്മേനി, തവനിയിലുള്ള വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
0.15 ഗ്രാം MDMAയും, 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നൂൽപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശശിധരൻ പിള്ള, എ.എസ്.ഐ ഷിനോജ് എബ്രഹാം, എസ്.സി.പി.ഒമാരായ ജയ്‌സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.