വയനാട് പുനരധിവാസം: സമ്മതപത്രം നൽകാനുള്ളത് നാലുപേർ മാത്രം
Apr 3, 2025, 19:44 IST


വയനാട് : ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത് ഇനി നാലുപേർ മാത്രം. രണ്ടാംഘട്ട 2- എ, 2- ബിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള അവസാന ദിവസമായ ഇന്നലെ (ഏപ്രിൽ 3) 20 പേരാണ് സമ്മതപത്രം കൈമാറിയത്.
ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ട 242 പേർ സമ്മതപത്രം നൽകിയിരുന്നു. രണ്ടാംഘട്ട 2 എയിൽ ഉൾപ്പെട്ട 87 ആളുകൾ സമ്മതപത്രം കൈമാറി. 2- ബി യിൽ ഉൾപ്പെട്ട 69 ആളുകളാണ് ഇന്നലെ വരെ സമ്മതപത്രം കൈമാറിയത്. 402 ഗുണഭോക്താക്കളുടെ മൊത്ത പട്ടികയിൽ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി.
