മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസിപ്പിക്കുന്നതിനായുളള ടൗണ്‍ഷിപ്പ്; സമയത്തുതന്നെ പൂര്‍ത്തിയാക്കും - മുഖ്യമന്ത്രി

pinarayi vijayan
pinarayi vijayan

018ലെ പ്രളയ സമയത്ത് കേരളത്തെ സഹായിക്കാന്‍ പല രാജ്യങ്ങളും തയ്യാറായി എന്നും എന്നാല്‍ കേന്ദ്രം ഇത് വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു

വയനാട് :  മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരെ പുനരധിവാസിപ്പിക്കുന്നതിനായുളള ടൗണ്‍ഷിപ്പ് നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്‍റെ 4ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കല്‍പ്പറ്റയില്‍  സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഷ്രീയ പകപോക്കലോടെയാണ്  കേരളത്തെ കേന്ദ്രം നിരന്തരം  അവഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018ലെ പ്രളയ സമയത്ത് കേരളത്തെ സഹായിക്കാന്‍ പല രാജ്യങ്ങളും തയ്യാറായി എന്നും എന്നാല്‍ കേന്ദ്രം ഇത് വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു.

tRootC1469263">

മുണ്ടക്കൈ – ചൂരല്‍മല  ദുരന്തത്തെ തുടര്‍ന്ന് കേരളത്തിന് ധനസഹായമായി ഒന്നും നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള കേന്ദ്ര അവഗണനയെ മറികടന്ന് കേരളം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരെ  നിശ്ചിത സമയത്തുതന്നെ പുനരധിവസിപ്പിക്കുമെന്നും കേന്ദ്ര അവഗണനയ്ക്കിടയിലെ കേരളത്തിന്‍റെ അതിജീവനം ലോകത്തെ അത്ഭുതപ്പെടുത്തുകയാണെന്നും കൂട്ടിച്ചേർത്തു.

Tags