വയനാട്ടിൽ 73കാരിക്ക് ഇടിമിന്നലേറ്റു
Apr 24, 2025, 19:17 IST
വയനാട്: വയനാട്ടിൽ വേനൽമഴക്കിടെ സ്ത്രീക്ക് ഇടിമിന്നൽ ഏറ്റു. എഴുപത്തിമൂന്നുകാരിയായ കാവുമന്ദം സ്വദേശി ഏലിയാമ്മ മാത്യുവിനാണ് ഇടിമിന്നലേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് വയനാട്ടിലെ കൽപ്പറ്റ ഉൾപ്പെടെയുള്ള മേഖലകളിൽ മഴ പെയ്തത്. മറ്റ് മഴക്കെടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
tRootC1469263">.jpg)


