വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

Wayanad District Vyapari Vyavasayi Ekopana Samiti Rebuilds Shop For Trader
Wayanad District Vyapari Vyavasayi Ekopana Samiti Rebuilds Shop For Trader

സുൽത്താൻബത്തേരി; മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും  പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.

മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ്  പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം,  പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.

Tags