ചികിത്സാ രംഗത്ത് കൈകോർത്ത് വയനാട് ജില്ല പോലീസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും

Wayanad District Police and Dr. Moopen's Medical College join hands in the field of treatment
Wayanad District Police and Dr. Moopen's Medical College join hands in the field of treatment


മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. കോളേജ് കാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് നൽകികൊണ്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു.

tRootC1469263">


സുൽത്താൻ ബത്തേരി ഡി വൈ എസ് പി കെ കെ അബ്ദുൾ ഷെരീഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കല്പറ്റ ഡി വൈ എസ് പി പി എൽ ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എം എം അബ്ദുൾ കരീം, ഡീൻ ഡോ. എ പി കാമത്,   ഡി ജി എം  ഷാനവാസ് പള്ളിയാൽ, ജില്ലാ പോലീസ് ഓഫീസേഴ്സ്  അസോസിയേഷൻ പ്രസിഡന്റ്‌  എം എ സന്തോഷ്,വയനാട് ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡന്റ്‌  കെ എം ശശീധരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് DGM സൂപ്പി കല്ലങ്കോടൻ സ്വാഗതവും ജില്ലാ പോലീസ് അസോസിയേഷൻ സെക്രട്ടറി ഇർഷാദ് മുബാറക് നന്ദിയും അർപ്പിച്ച് സംസാരിച്ചു.

പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിവിധ ചികിത്സാ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, കൂടാതെ, സ്പെഷ്യൽ പ്രിവിലേജ്  കാർഡുൾപ്പെടെ ആരോഗ്യപരമായ കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂടുതൽ ശ്രദ്ധയും വേണ്ട പരിചരണവും നൽകുക തുടങ്ങിയവയാണ്  ഈ സംരംഭത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.

Tags