തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി വയനാട് ജില്ലാ കളക്ടർ

Final voter list for Lok Sabha elections; 6.49 lakh voters have increased

വയനാട് : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി.

ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. സമയ ബന്ധിതമായി ഫോമുകൾ വിതരണം ചെയ്യണമെന്നും ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

tRootC1469263">

Tags