ഡ്രീം സിവില്‍ സ്റ്റേഷന്‍ : വയനാട് കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു

Dream Civil Station: Waste Wonder Park is being prepared at Wayanad Collectorate
Dream Civil Station: Waste Wonder Park is being prepared at Wayanad Collectorate

വയനാട് : ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയിലൂടെ കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു. കളക്ടറേറ്റിലെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തവും മനോഹരവുമായി മാറുന്നത്. 

സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റിലെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ ചുവടുവെപ്പില്‍ കളക്ടറേറ്റ് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാലിന്യമുക്തമാക്കി. കളക്ടറേറ്റ് പരിസരത്തെ  ഉപയോഗ്യശൂന്യമായ വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍  പുനരുപയോഗിച്ചാണ് വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് സൃഷ്ടിക്കുന്നത്.

  പദ്ധതിയുടെ ഭാഗമായി അംബാസിഡര്‍ കാറില്‍ മനോഹരമായ ചിത്രപ്പണികള്‍ ചെയ്ത് സെല്‍ഫി പോയിന്റ് ക്രമീകരിക്കുകയാണ്. കളക്ടറേറ്റിലെത്തുന്നവര്‍ക്ക്  വിശ്രമിക്കാനുള്ള ഭംഗിയുള്ള സ്ഥലങ്ങള്‍ തയ്യാറാക്കുകയാണ് ലക്ഷ്യം. വേസ്റ്റ് വണ്ടര്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും  സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ശുചിത്വമിഷന്‍ അധികൃതര്‍ അറിയിച്ചു. 

Tags