കര്‍ഷക കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

google news
dsh

കര്‍ഷക കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

മേപ്പാടി :മേപ്പാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃതത്തില്‍ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് ധര്‍ണ നടത്തി വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്നും വെള്ളരിമല, കോട്ടപ്പടി, തൃക്കൈപറ്റ എന്നീ വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തിയതും യു ഡി എഫ് ഗവ:കാലത്ത് നടപടികള്‍ പൂര്‍ത്തികരിച്ചതുമായതും നിലവില്‍ അപേക്ഷ സ്വീകരിച്ചതുമായ മുഴുവന്‍ ഭൂമികള്‍ക്കും പട്ടയം നല്‍കണമെന്ന് സമരത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള യാത്ര നടത്തി കോടികള്‍ ദൂര്‍ത്തടിക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.


കര്‍ഷക കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ജോണ്‍ മാത അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് വി എന്‍. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗോകുല്‍ദാസ് കോട്ടയില്‍, കെ ജെ ജോണ്‍, പ്രമോദ് തൃക്കൈപ്പറ്റ, എ  രാംകുമാര്‍, പി എം സൈതലവി , ബെന്നി വട്ടപ്പറമ്പില്‍, സതീഷ് നെല്ലി മുണ്ട, ബാബു തോമസ്, സുരേഷ് ബാബു മേപ്പാടി , സജിത്ത് കുമാര്‍, സ്റ്റീഫന്‍ മേപ്പാടി, പി ആര്‍ കൃഷ്ണന്‍ കുട്ടി, ബെന്നി കേല്‍പള്ളി, പൗലു കോട്ടനാട്, മൊയ്തീന്‍ കുട്ടി ചുളിക്ക എന്നിവര്‍ സംസാരിച്ചു.

Tags