താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: കലക്ടർക്ക് പരാതി നൽകി

Traffic congestion at Thamarassery Pass  Complaint filed with the Collector
Traffic congestion at Thamarassery Pass  Complaint filed with the Collector

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ കോഴിക്കോട് ജില്ലാ കലക്ടർക്ക് പരാതി നൽകി.

കഴിഞ്ഞ കുറെ ദിവസങ്ങളായി ചുരത്തിൽ ഭാരമേറിയ വാഹനങ്ങൾ കുരുക്കുകളുണ്ടാക്കുന്നു. ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ പോലും സാധ്യമാകാത്ത തരത്തിലുള്ള ചരക്കു വാഹനങ്ങളാണ് വളവുകളിൽ കുരുക്ക് തീർക്കുന്നത്. ആംബുലൻസ്, എയർപോർട്ട് ട്രെയിൻ യാത്രക്കാർ, പരീക്ഷാർത്ഥികൾ, പാസ്പോർട്ട് ഓഫീസ് തുടങ്ങിയ ആവശ്യങ്ങൾക്ക് സമയബന്ധിതമായി കോഴിക്കോട് എത്തിച്ചേരേണ്ട അത്യാവശ്യ യാത്രകൾ പോലും മുടങ്ങുന്ന സ്ഥിതിയിലാണ് നിരന്തരമനുവിക്കുന്ന ഗതാഗതക്കുരുക്ക്.

tRootC1469263">

ഇത് വയനാട് ടൂറിസത്തെയും ചെറുകിട കച്ചവടക്കാരെയും റിസോർട്ടുകളെയും കാര്യമായി ബാധിക്കുന്നു. 6, 7, 8 വളവുകൾ വീതി കൂട്ടി നവീകരണം പൂർത്തിയാവുന്നത് വരെ വലിയ വാഹനങ്ങൾ മറ്റു ചുരം വഴി തിരിച്ച് വിട്ട് താമരശ്ശേരി ചുരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള നടപടികൾ ദുരന്ത നിവാരണ വകുപ്പ് പ്രകാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ക്രിസ്മസ്-പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ വാഹനങ്ങളുടെ അതിപ്രസരം ഉണ്ടാവുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നിർദേശങ്ങൾ കലക്ടറെ ബോധ്യപ്പെടുത്തി

Tags