തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കെതിരെ വ്യാപാരികൾ മാർച്ചും ധർണ്ണയും നടത്തി


മാനന്തവാടി: തൊഴിൽ നികുതി വർദ്ധിപ്പിച്ചതിനെതിരെയും ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളിൽ നിന്ന് യൂസർഫീ പിരിക്കുന്നതിനെതിരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി. സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
യാതൊരു തത്വദീക്ഷയുമില്ലാതെയാണ് തൊഴിൽ നികുതി വർധിപ്പിച്ചിട്ടുള്ളത് ലൈസൻസ് ഫീസ് നിരക്കുകൾ ഇരട്ടിയിലധികമാണ്.
മാലിന്യങ്ങൾ തീരെ ഇല്ലാത്ത വ്യാപാരികൾ പോലും ഹരിത കർമ്മസേനക്ക് യൂസർ ഫീകൊടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ് ഇങ്ങനെയുള്ള വ്യാപാര വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് മാനന്തവാടി നഗരസഭയിലേക്ക് വ്യാപാരികൾ മാർച്ചും ധർണയും നടത്തിയത്.

ജില്ലാ വൈസ് പ്രസിഡണ്ട് പി വി മഹേഷ്, ജില്ലാ സെക്രട്ടറി എൻപി ഷിബി, വനിതാ വിംഗ് പ്രസിഡൻറ് വിലാസിനി, യൂത്ത് വിംഗ് പ്രസിഡണ്ട് റോബി ചാക്കോ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് കെ എക്സ് ജോർജ്, സി കെ സുജിത്, എം.കെ ശിഹാബുദ്ദീൻ, ജോൺസൺ ജോൺ,ഇ.എ നാസിർ, എം ബഷീർ, കെ ഷാനു, കെ.സി അൻവർ ,റജീന, ഷൈലജ ഹരിദാസ്, പ്രീതി പ്രശാന്ത്, റഷീദ് അപ്സര, ഗോപൻ സാബു ഐപ്പ്, മഷൂദ്, നൗഷാദ് ബ്രാൻ തുടങ്ങിയവർ നേതൃത്വം നൽകി.