നേരിട്ട് പോരാടാൻ കെൽപ്പില്ലാത്തവർ കുറുക്കുവഴികളിലൂടെ പത്രിക തള്ളുന്നു : യു ഡി എഫ്.

Those who are not fit to fight directly are filing their nominations through shortcuts UDF
Those who are not fit to fight directly are filing their nominations through shortcuts UDF

കുറുക്കുവഴികളിലൂടെ നാമനിർദ്ദേശ പത്രിക തള്ളി സത്യസന്ധരായ പെതുപ്രവർത്തകരെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ ജനം വിധിയെഴുതും . 

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ  ഇരുപത്തിമൂന്നാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി കെ ജി രവീന്ദ്രൻ്റെ പത്രിക തള്ളിയ നടപടി ജനാധിപത്യത്തിൻ്റെ അന്തസത്തക്ക് നിരക്കാത്തതും, നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് യു ഡി എഫ് മുൻസിപ്പൽ കമ്മിറ്റി യോഗം വ്യക്തമാക്കി.ഔദ്യോഗിക ജീവിതത്തിനിടയിൽ സംശുദ്ധ പ്രവർത്തനം നടത്തി വിരമിച്ച കെ ജി രവീന്ദ്രനെ കുറിച്ച്   പൊതുസമൂഹത്തിന് പൂർണബോധ്യമുണ്ട്. 

tRootC1469263">

പത്രിക തള്ളിയത് നിയമത്തിൻ്റെ മുന്നിൽ നിലനിൽക്കാത്ത സാങ്കേതികത്വം പറഞ്ഞാണ്. കെ ജി രവീന്ദ്രനോട് റിട്ടേണിംഗ് ഓഫീസർ കാണിച്ചത് രാഷ്ട്രീയ വിവേചനമാണെന്ന ആരോപണമുയർന്നിരിക്കുന്നത്. കൽപ്പറ്റ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടന എസ് കെ എം ജെ സ്കൂളിൽ നടത്തിയ ഫുട്ബോൾ ടൂർണമെ ൻ്റ്ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായതിനാൽ നികുതിയിളവ് നൽകണമെന്ന ആവശ്യം പരിഗണിക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ ഐക്യകണ്ഠനേയാണ് സർക്കാരിലേക്ക് ശുപാർശ ചെയ്തത്. 

ഓഡിറ്റിൽ കണ്ടെത്തിയ നിഗമനങ്ങളോട് മറുപടി നൽകിയും തെറ്റുകൾ തിരുത്തിയും മുന്നോട്ടു പോവുന്നസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പട്ട് ടൂർണമെൻ്റ് നടന്നു കഴിഞ്ഞതിന് ശേ
ഷം സർക്കാർ നികുതി ഇളവ് നൽകിയിരുന്നെങ്കിലും, കാണികൾക്ക് ഈ നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കില്ലെന്ന കാരണത്താൽ ടൂർണമെൻ്റ് സംഘാടക സമിതിക്ക് കത്ത് നൽകിയ വ്യക്തി കൂടിയാണ് അന്നത്തെ മുൻസിപ്പൽ സെകട്ടിയായ കെ ജി രവീന്ദ്രൻ . അന്ന് സംഘാടകർക്കെതിരെ റെവന്യു റിക്കവറി സ്വീകരിച്ചയാളാണ് രവീന്ദ്രൻ. 

സംഘാടകരിൽ ചിലർ പണമടക്കുകയും, മറ്റ് ചിലർ ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങുകയും ചെയ്തു. ഇതിൽ കെ ജി രവീന്ദ്രൻ്റ നടപടികൾ സത്യവും വ്യക്തവുമാണെന്നിരിക്കെ ഇടതുസർക്കാർ നൽകിയ നികുതിയിളവാണ് ഇതിന് മുഴുവൻ ആധാരമായ വിഷയം. 

സത്യം ഇതായിരിക്കെ നേർക്കു നേർ രാഷ്ട്രീയവും വികസനവും പറഞ്ഞ് ജയിക്കാൻ കഴിയാത്തത് കൊണ്ട് കുറുക്കുവഴികളിലൂടെ നാമനിർദ്ദേശ പത്രിക തള്ളി സത്യസന്ധരായ പെതുപ്രവർത്തകരെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ ജനം വിധിയെഴുതും . 

ശബരിമലയിലും ബ്രഹ്മഗിരിയിലും  കൊള്ള നടത്തിയ സി പി എം സത്യ സന്ധരായ പെതുപ്രവർത്തകർക്കെതിരെ നടത്തുന്ന ആരോപണം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും യോഗം. യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ  കേയംതൊടി മുജീബ് അധ്യക്ഷനായിരുന്നു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി പി ആലി, മണ്ഡലം പ്രസിഡൻ്റ് പി കെ മുരളി, കെ കെ രാജേന്ദ്രൻ, സി കെ നാസർ എന്നിവർ സംസാരിച്ചു.