വയനാട് പുൽപ്പള്ളിയിൽ കാണാതായ 16 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

The 16-year-old girl who went missing in Pulppally Wayanad has been found dead
The 16-year-old girl who went missing in Pulppally Wayanad has been found dead

മാനന്തവാടി: പുൽപ്പള്ളിയിൽ കാണാതായ 16 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക (16) യാണ് മരണമടഞ്ഞത്. പെൺ കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

tRootC1469263">

പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു പെൺ കുട്ടി. കനിഷ്‌കയെ ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags