സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവുമായി വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്ത്

Thariyod Grama Panchayat in Wayanad district announces complete cleanliness
Thariyod Grama Panchayat in Wayanad district announces complete cleanliness

കാവുംമന്ദം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ശുചിത്വ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ 100% വാതിൽ പടി സേവനം, മുഴുവൻ വാർഡുകളും ഹരിത പ്രഖ്യാപനം എന്നിവ പൂർത്തിയാക്കിയാണ് പഞ്ചായത്ത് തല പ്രഖ്യാപനം നടത്തിയത്. 

ക്യാമ്പയിന്റെ ഭാഗമായി പൊതു ശുചീകരണം,  അയൽക്കൂട്ടങ്ങൾ, ടൗൺ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, ടൂറിസം കേന്ദ്രം,  വായനശാലകൾ അടക്കമുള്ളവയുടെ ഹരിത പ്രഖ്യാപനവും പൂർത്തീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും കുടുംബശ്രീ, ഹരിത കർമ്മ സേന, സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബുകൾ തുടങ്ങി എല്ലാ സംവിധാനങ്ങളുടെയും ഏകോപനത്തിലൂടെയാണ് ഈ ലക്ഷ്യത്തിലേക്ക് എത്തിയത്. 

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധ പുലിക്കോട്, ഷിബു വി ജി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വർഡ്, കെ എൻ ഗോപിനാഥൻ, അസിസ്റ്റൻറ് സെക്രട്ടറി കെ ആർ സോമൻ, വി ഈ ഓ ശ്രീജിത്ത്, ഫ്രാൻസിസ്, രാജേഷ്, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ ബീന ജോഷി, സുമാ രാജീവൻ, കുടുംബശ്രീ സിഡിഎസ് പ്രതിനിധികൾ, ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ  തുടങ്ങിയവർ പങ്കാളികളായി.തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ സഹല നന്ദിയും പറഞ്ഞു.
 

Tags

News Hub