മാനന്തവാടി തൃശ്ശിലേരി ഗവ. മോഡല്‍ ഡിഗ്രി കോളേജിൽ അധ്യാപക നിയമനം
Updated: Aug 22, 2025, 19:55 IST
കോഴിക്കോട് : മാനന്തവാടി തൃശ്ശിലേരി ഗവ. മോഡല്‍ ഡിഗ്രി കോളേജ് ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഓഗസ്റ്റ് 27ന് കൂടിക്കാഴ്ച നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം രാവിലെ 11ന് എത്തണം. നെറ്റ്/പിഎച്ച്ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 9496704769.
.jpg)

