കൽപറ്റ എൻ.എം.എസ്.എം ഗവ.കോളേജിൽ അധ്യാപക നിയമനം
May 27, 2026, 19:38 IST
കൽപറ്റ : കൽപറ്റ എൻ.എം.എസ്.എം ഗവ.കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പി എച്ച് ഡി യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം മെയ് 29 ന് രാവിലെ 10.30ന് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
.jpg)

