വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ [WFD] ജില്ലാ ചെയർമാനായി ടി എം ഷമീർ തോമാട്ടുചാലിനെ തെരഞ്ഞെടുത്തു
കൽപ്പറ്റ: വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ ജില്ലാ ചെയർമാനായി ടി എം ഷമീർ തോമാട്ടുചാലിനെ തെരഞ്ഞെടുത്തു കൽപ്പറ്റ ഡബ്ല്യൂ എഫ് ഡി ഹാളിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡൻ്റ് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
tRootC1469263">ജില്ലാ ഭാരവാഹികളായ മുഹമ്മദ് കോയ ,ജോഷി തരുവണ, ബഷീർ പീച്ചങ്കോട് സംസാരിച്ചു. ജില്ലാ സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതവും ട്രഷറർ സുമയ്യത്ത് നന്ദിയും പറഞ്ഞു ജില്ലയിലെ സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്തവരുടെ കൂട്ടായ്മയാണ് ഡബ്ല്യൂ എഫ് ഡി ഇവരുടെ പ്രശനങ്ങൾ പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയാണ് ചെയർമാൻ സ്ഥാനത്ത് സംസാര ശേഷിയും കേൾവി ശേഷിയുമുള്ള ഒരു ചെയർമാനെ തെരഞ്ഞെടുക്കുന്നത്. യോഗത്തിൽ വെച്ച് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ലഭിച്ച ടി എം ഷമീറിനേ ജില്ലാ WFD ഭാരവാഹികളുടെ സാന്നിധ്യത്തിൽ ജുനൈദ് കൈപ്പാണി ആദരിച്ചു.
.jpg)

