വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു:കേരളം ഭരിക്കുന്നത് കളവിന് കാവല്‍ നില്‍ക്കുന്ന സര്‍ക്കാര്‍: സണ്ണി ജോസഫ് എം എല്‍ എ
തലപ്പുഴ: കേരളം ഭരിക്കുന്നത് കളവിന് കാവല്‍ നില്‍ക്കുന്ന സര്‍ക്കാരാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയല്‍, തലപ്പുഴ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ കൂടുതല്‍ ഉന്നതന്മാര്‍ കുടുങ്ങാനുണ്ടെന്നാണ് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുന്നത്. അറസ്റ്റിലായ പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാന്‍ ഭയമാണ്. ഇരുവരെയും സി പി എം നേതാക്കള്‍ ഭയപ്പെടുകയാണ്.
tRootC1469263">പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അവര്‍ സത്യം വിളിച്ചുപറയും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉത്തരവാദികളായ മുതിര്‍ന്ന നേതാക്കന്മാരുടെ പങ്കാളിത്തെ കുറിച്ച് അവര്‍ തുറന്നുപറയും. അതുകൊണ്ട് ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തവരെ ഭരണത്തില്‍ പൊതിഞ്ഞു സംരക്ഷിക്കുകയാണെന്നും, കളവിന് കാവല്‍നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഉള്‍പ്പെടെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളില്‍ നിരവധി പേരുടെ ജീവനുകള്‍ നഷ്ടമാകുമ്പോഴും ആവശ്യമായ പ്രതിരോധമാര്‍ഗങ്ങള്‍ക്ക് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും അഴിമതിക്കുമെതിരായ ജനങ്ങളുടെ വിധിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. നടവയലില്‍ നടന്ന കുടുംബയോഗത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍ മാസ്റ്റന്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, ഇ എ ശങ്കരന്‍, ഗിരിജാ കൃഷ്ണന്‍, സന്ധ്യലിഷു, സിബി സാബു, വിന്‍സെന്റ് ചേരവേലില്‍, കെ ജി ബാബു, ടോമി മാസ്റ്റര്‍, കെ പി മധു, കെ ജെ മാണി സംബന്ധിച്ചു. തലപ്പുഴയില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, പി കെ ജയലക്ഷ്മി, എ പ്രഭാകരന്‍മാസ്റ്റര്‍, എം ജി ബിജു, കെ വി ജോണ്‍സണ്‍, ടോമി ഓടക്കല്‍, എന്‍ കെ ജബ്ബാര്‍, ജോണി സെബാസ്റ്റ്യന്‍, എം ജി ബാബു, സ്ഥാനാര്‍ഥികളായ ലിസി ജോസ്, റഫീഖ് കൈപ്പാണി, മീനാക്ഷി രാമന്‍, റോസമ്മ ബേബി, പാറക്കല്‍ജോസ്, പി കെ സിദ്ധിഖ്, കൈനിക്കുന്ന് ജോസ് സംസാരിച്ചു.
.jpg)

