സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു: കൽപ്പറ്റയിൽ ട്രാക്കുണർന്നു

State Technical High School Sports Festival gets underway Track opens in Kalpetta

കൽപ്പറ്റ:  ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത്  സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു. മേളയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. 

 ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ദീപശിഖ തെളിയിച്ച ചടങ്ങിൽ  എടവക ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് ഗിരിജ സുധാകരൻ അധ്യക്ഷം വഹിച്ചു. ചടങ്ങിനു  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ജയപ്രകാശ് സ്വാഗതവും ജനറൽ കൺവീനർ ടി പി മനോജ് നന്ദിയും അർപ്പിച്ചു. സിനി മോൾ കെ,ജി , ഡോ. അഹമ്മദ് സെയ്ദ് പി .ടി , ആർ എസ് ഷിബു, പി പി ബിന്ദു, കെ എം ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു
 
സംസ്ഥാനത്തെ 42 ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നായി 1000 ഓളം കായിക പ്രതിഭകളാണ് വിവിധ കായിക ദിനങ്ങളിലായി മത്സരിക്കുന്നത്.

tRootC1469263">

Tags