വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദറിനെ ആദരിച്ചു
Mar 9, 2025, 09:49 IST


വയനാട് :അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് വനിതാ സംരംഭകയായ അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദറിനെ ആദരിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ പുരസ്കാരം സമ്മാനിച്ചു . കൽപ്പറ്റ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.