നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ

The feast of Saint Myron and the memorial of the Holy Mother of God of St. Mary's Jacobite Syrian Throne Church, Nambikolli, from January 15 to 18

ബത്തേരി :പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ തീയതികളിൽ നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

tRootC1469263">

വടക്കൻ പറവൂരിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്ദുൽ ജലീൽ ബാവായുടെ തിരുശേഷിപ്പും ദേവാലയത്തിൽ സ്ഥാപിക്കും. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് , മാത്യൂസ് മോർ അപ്രോം, പൗലോസ് മോർ ഐറേനിയോസ്, സഖറിയാസ് മോർ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക  . തിരുനാളിൻ്റെ ഭാഗമായി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ജൂബിലി സുവനീർ പ്രകാശനം, ഭക്തസംഘടനയുടെ വാർഷികം, ആദരിക്കൽ എന്നിവ സംഘടിപ്പിക്കുമെന്ന് വികാരി ഫാ. ഷൈജൻ കുര്യാക്കോസ് മറുതല, ട്രസ്റ്റി ബിജു കുന്നത്ത് , സെക്രട്ടറി ജോയി ഐക്കരക്കുഴി, പള്ളി നിർമ്മാണ കൺവിനർ ജോയി കുന്നത്ത്, നിർമ്മാണ സെക്രട്ടറി സിനോജ് അമ്പഴച്ചാലിൽ, പബ്ലിസിറ്റി കൺവീനർ അജീഷ്  കണ്ടോത്രക്കൽ, പ്രോഗ്രാം കൺവീനർ തോമസ് കാഞ്ഞിരക്കാട്ടുകുടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
 

Tags