വയനാട്ടിലെ മുസ്ലിം ലീഗ് ഭവന സമുച്ചയ പദ്ധതി പ്രദേശം സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും സന്ദർശിച്ചു
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി തൃക്കൈപ്പറ്റ വെള്ളിത്തോട് മുസ്ലിം ലീഗ് നിർമ്മിക്കുന്ന ഭവന സമുച്ചയ പദ്ധതി പ്രദേശം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സന്ദർശിച്ചു. പദ്ധതി പ്രദേശത്ത് നടക്കുന്ന നിർമ്മാണങ്ങളുടെ പുരോഗതി നേതാക്കൾ വിലയിരുത്തി. മികച്ച നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രദേശത്തെ 20 വീടുകളുടെ മെയിൻ വാർപ്പ് ഇതിനകം പൂർത്തിയായി. ആദ്യഘട്ടത്തിൽ 50 വീടുകളുടെ പണി പൂർത്തീകരിക്കും.
tRootC1469263">ബാക്കി വീടുകൾ ഏറ്റവും അടുത്ത് തന്നെ നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും നാലുമാസം കൊണ്ട് വീടുകൾ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ ആയിരിക്കണം നിർമ്മാണവും നിർമ്മാണ സാമഗ്രികളുമെന്നും പാർട്ടിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും അതെ ഗുണനിലവാരം പാലിച്ചുകൊണ്ടാണ് വീടുകളുടെ പണി നടക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
നേതാക്കൾക്കൊപ്പം വ്യവസായി ഗൾഫാർ മുഹമ്മദ് അലി, ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് രൂപീകരിച്ച ഉപസമിതി കൺവീനർ പി കെ ബഷീർ എംഎൽഎ, അംഗങ്ങളായ സി. മമ്മൂട്ടി, ടി. മുഹമ്മദ്, പി എം എ സമീർ, ബാബു തിരുനാവായ, നിർമ്മാണം നടത്തുന്ന മലബാർ ടെക്, നിർമ്മാണ് കൺസ്ട്രക്ഷൻസ് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
.jpg)


