ഋത്വിക് ഘട്ടക് ഇന്ത്യൻ ഗ്രാമീണതയുടെ ചിത്രകാരൻ

Ritwik Ghatak, painter of Indian rural life
Ritwik Ghatak, painter of Indian rural life

കൽപ്പറ്റ:സൃഷ്ടികളിലെ ചരിത്രപരവും രാഷ്ട്രീയവും ആയ ഘടകങ്ങളാണ് ഋതിക് ഘട്ടക്കിനെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തനാക്കുന്നതെന്ന് പ്രമുഖ ചലിച്ചിത്ര പ്രവർത്തകൻ മധു ജനാർദ്ദനൻ പറഞ്ഞു. സമകാലികനായ സത്യജിത് റായി  ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളോട് അനുകമ്പ കാണിച്ചപ്പോൾ റിഥ്വിക് ഘട്ടക്ക് ഇന്ത്യയിലെ പാവപ്പെട്ടവരുടെ വേദന സ്വന്തം വേദനയായി സ്വാംശീകരിച്ച് രചനകളെ കാവ്യാത്മകമാക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ജന്മശതാബ്ദിയോടനുബന്ധിച്ച് നേതിഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഘട്ടക് ചലച്ചിത്രോത്സവത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മധു ജനാർദ്ദനൻ.

tRootC1469263">

ഘട്ടക്ക് സിനിമൾക്കൊപ്പം  നോൺ ഫീച്ചർ വിഭാഗത്തിൽ ദേശീയ പുരസ്കാരം ലഭിച്ച നെകൽ - ക്രോണിക്കിൾ ഓഫ് ദി പാഡിമെനും പ്രദർശിപ്പിച്ചു. വയനാടിന്റെ ചരിത്രം, കുറിച്യരുടെ ചരിത്രം, അവരുടെ ജീവിത ദർശനം, കാർഷിക സംസ്കാരം എന്നിവയിൽ നിന്ന് ചെറുവയൽ രാമനിലേക്കുള്ള പരിണാമം  ദൃശ്യമല്ല. അതൊരു  ഒഴുക്കാണ്. ഇതെല്ലാം പങ്ക് വെക്കുന്നതാണ് നെ കലുകൾ.പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച്  സംവിധായകൻ എം കെ രാമദാസിനെ  ചടങ്ങിൽ  ആദരിച്ചു. 

സി.കെ സതീഷ് ബാബു,പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡൻ്റ്  വർഗീസ് വട്ടേക്കാട്ടിൽ, എം.കെ രാമദാസ്, സി.ആർ രാധാകൃഷ്ണൻ, ഇ.എൻ രവീന്ദ്രൻ, കെ.വി സെയ്തലവി, പി.ജി മോഹൻദാസ്, എം ജെ പ്രത്യുഷസ്,എം പി വേണുഗോപാൽ, രമിത് കെ. ആർ,
സുലോചന രാമകൃഷ്ണൻ ,  ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Tags