നിർബന്ധിത സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കുക; എൻ.ജി.ഒ അസോസിയേഷൻ
വയനാട് : പൊതു സ്ഥലമാറ്റ മാനദന്ധംറവന്യം വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപെടെയുള്ള ജീവനക്കാരുടെ നിർബന്ധിതസ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വയനാട് കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് കെ റ്റി ഷാജി ഉദ്ഘാടനം ചെയ്തു.
tRootC1469263">ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ ലിസ്റ്റുകൾക്ക് കാലാവധി നിശ്ചയിച്ചത് വർഷങ്ങളായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ പ്രെമോഷൻ അട്ടിമറിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ, ജില്ലാ ജോ: സെക്രട്ടറി ഇ.വി.ജയൻ, എം.വി.സതിഷ്കുമാർഎന്നിവർ പ്രസംഗിച്ചു.ടി.പരമേശ്വരൻ, ഷെറിൻ ക്രിസ്റ്റഫർ, പി.ജി. സവിത, ആർ. രമ്യ എന്നിവർ നേതൃത്വം കൊടുത്തു.
.jpg)


