ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വമേറെയെന്ന് പ്രിയങ്കാഗാന്ധി എം പി

Priyanka Gandhi MP says three-tier panchayat representatives have more responsibility towards the people

മാനന്തവാടി: ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഏറെയാണെന്ന് പ്രിയങ്കാഗാന്ധി എം പി. സാധാരണക്കാർ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്നത് പ്രദേശത്തെ മെമ്പർമാരോടാണെന്നും, അവരാണ് ജനങ്ങളുമായി നേരിട്ട് സംവാദിക്കുന്നതെന്നും അവർ പറഞ്ഞു. മാനന്തവാടി മുൻസിപ്പാലിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, നഗരസഭയുടെ പയ്യമ്പള്ളി മേഖല ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു എം പി. കേരളത്തിൽ പാർട്ടികൾക്ക് അധീതമായി മെമ്പർമാർക്ക് പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമായ നേട്ടമാണെന്നും പ്രിയങ്ക പറഞ്ഞു.

tRootC1469263">

 അതിനാൽ വികസനപ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സേവനം ചെയ്യുന്നത് ഓരോ ജനപ്രതിനിധികളുടെയും കടമയാണെന്നും അവർ പറഞ്ഞു. ആരോഗ്യരംഗത്തും, കുടിവെള്ളത്തിനും തെരുവുവിളക്ക് സ്ഥാപിക്കൽ എന്നിവക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള മാനന്തവാടി നഗരസഭയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. പ്രാദേശിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നാടിന് വേണ്ടുന്ന വികസനപ്രവർത്തനങ്ങൾ നടത്തുന്നതിൽ ജനപ്രതിനിധികൾ ഏറെ മുന്നിലാണെന്നും അവർ പറഞ്ഞു. മുൻസിപ്പൽ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി അധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.

 ഐ സി ബാലകൃഷ്ണൻ എം എൽ എ, ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻമന്ത്രി പി കെ ജയലക്ഷ്മി, സി കുഞ്ഞബ്ദുള്ള, പടയൻ മുഹമ്മദ്, അഡ്വ. എൻ കെ വർഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലേഖ രാജീവൻ, പി വി എസ് മൂസ, സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ ലൈല സജി, ഷിബു കെ ജോസ്, പി വി ജോർജ്ജ്, പി ഷംസുദ്ദീൻ, ശോഭ രാജൻ, ജിതേഷ് കുര്യാക്കോസ്, മുൻസിപ്പൽ സെക്രട്ടറി ഇൻ ചാർജ്ജ് രമ്യാ മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയ ആൻ റോസിനെ ചടങ്ങിൽ ആദരിച്ചു.

Tags