ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ രണ്ട് മലയാളി താരങ്ങൾ യാത്രാ ചിലവിനായി പ്രയാസത്തിൽ
ഏഷ്യാ കപ്പ് മത്സരം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യാത്രാചിലവ് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി സാമ്പത്തികമായി ഇരുവരും ബുദ്ധിമുട്ടുകയാണ്
കൽപ്പറ്റ: ഏഷ്യാ കപ്പ് വുമൺസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടി രണ്ട് മലയാളികൾ. മലപ്പുറം താനൂർ സ്വദേശിനി പി. അഞ്ജലി കൽപ്പറ്റ മണിയങ്കോട് സ്വദേശിനി എം.എസ്. ശ്രുതി എന്നിവരാണ് ചൈനയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. ജൂലൈ 11 മുതൽ 20 വരെയാണ് മത്സരം.
tRootC1469263">ഇരുവരും വയനാട് ടീമിന് വേണ്ടി കളിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മുന്ന് തവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ക്യാമ്പുകളിൽ സെലക്ഷൻ നേടുകയും ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയും ചെയ്തു.
അഞ്ജലി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എം.എം. ഫിലോസഫി വിദ്യാർത്ഥിനിയും ശ്രുതി ഫറൂഖ് കോളേജിൽ എം.എ. ഹിസ്റ്ററി വിദ്യാർ വിദ്യാർത്ഥിനിയുമാണ്. സ്കൂൾ തലം വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പ് മത്സരം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യാത്രാചിലവ് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി സാമ്പത്തികമായി ഇരുവരും ബുദ്ധിമുട്ടുകയാണ് . ഇരുവർക്കും കൂടി 3.40 ലക്ഷം രൂപ ഇന്ത്യൻ സോഫ്റ്റ് ബോൾ അസോസിയേഷനിൽ അടക്കേണ്ടതുണ്ട്. നിലവിൽ സ്പോൺസർമാരെ ലഭിക്കാത്തതിനാൽ വലിയൊരു അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അഞ്ജലിയും ശ്രുതിയും.
മണിയങ്കോട് മുണ്ടേരി പൊയിൽ ശ്രീധരന്റെയും സരസ്വതിയുടെയും രണ്ടാമത്തെ മകളാണ് ശ്രുതി. മലപ്പുറം താനൂർ മനക്കൽ ഷീജയുടെ ഏക മകളാണ് അഞജലി. മധ്യപ്രദേശിലെ ഇൻഡോറിൽ ജൂൺ മൂന്നിന് ഇന്ത്യൻ ടീമിന്റെ പരിശീലനം തുടങ്ങും.
.jpg)


