വയനാട്ടിൽ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം
May 15, 2026, 19:57 IST
വയനാട് : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി/ഡിസ്‌പെൻസറി/പ്രൊജക്ടുകളിൽ ഫാർമസിസ്റ്റ് (ഗ്രേഡ് II) തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസിയും എൻസിപി/ സിസിപി യോഗ്യതയുമുള്ള 45 വയസ്സിൽ താഴെയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷൻ സർട്ടിഫക്കറ്റ്, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മെയ് 22ന് രാവിലെ 10.30ന് കൽപറ്റ സിവിൽ സ്റ്റേഷൻ എ ബ്ലോക്കിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) എത്തണം. ഫോൺ- 04936205949
.jpg)

