കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം
Jun 24, 2026, 19:05 IST
വയനാട് : കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ബി.ഫാം/ ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ സഹിതം ജൂൺ 29ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ അഭിമുഖത്തിനെത്തണം. ഫോൺ- 04936 273322
.jpg)

