ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്

Panamaram Kutty Police with different activities on World AIDS Day
Panamaram Kutty Police with different activities on World AIDS Day

പനമരം : ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തിൽ  സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയ്ഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ  പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറാക്കി  കൊണ്ടുവന്ന പട്ടത്തിൽ എയ്ഡ്സ് ബാൻ്റ് ഒട്ടിച്ചു ആകാശത്തേക്ക് പറത്തി.  

tRootC1469263">

എയ്ഡ്സ് ഈ ലോകത്ത് നിന്ന് മാറേണ്ടത് മുഴുവൻ വ്യക്തികളുടെയും ആവശ്യമാണെന്നും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയ്ഡ്സ് രോഗം സമൂഹത്തിനെ നശിപ്പിക്കുന്ന വിപത്താണെന്ന്   കേഡറ്റുകൾ തിരിച്ചറിയണമെന്നും അതിനെതിരെ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വേണ്ടി  ചെയ്യണമെന്നുമുള്ള ബോധം കേഡറ്റുകളിൽ എത്തിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം . ഇതിൻ്റെ പ്രവർത്തന ഉദ്ഘാടനം പനമരം സി എച്ച്സി ഹെൽത്ത് ഇൻസ്പക്ടർ  രാജേഷ് കെ നിർവഹിച്ചു.  കമ്യൂണിറ്റി പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഹെഡ്മിസ്ട്രസ്  ഷീജ  ജയിസും പങ്കെടുത്തു. 
 

Tags