പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്-വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം: ടി. സിദ്ധിഖ് എം.എല്‍.എ


കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥ വ്യത്യയാന സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗിന് നേരിട്ട് നിവേദനം നല്‍കി.
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മറ്റും കണക്കിലെടുത്ത് ഒരു ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കേണ്ട ആവശ്യകത കേന്ദ്രമന്ത്രിയെ എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന ബദല്‍പാത പദ്ധതിയായ പടിഞ്ഞാറത്തറ-പൂഴിത്തോട് സ്റ്റേറ്റ് ഹൈവ്വേ 54 യാഥാര്‍ത്യമാക്കുന്നതിന് ഉള്ള ഡി.പി.ആര്‍ തയ്യാറാക്കല്‍ നടപടി പുരോഗമിച്ച് വരുകയാണെന്നും ഈ ഹദല്‍ പാതയുടെ 7 കി.മീറ്ററോളം വനത്തിലൂടെയാണ് കടന്ന് പോകുന്നതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ആയതിനാല്‍ ഡിപിആര്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കുന്ന മുറക്ക് വേഗത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്‍കി.
