ചരിത്രം കുറിച്ച് പി. വിശ്വനാഥൻ കൽപ്പറ്റയുടെ പ്രഥമ പൗരനായി

A young man from Thalassery, Kannur, passed away in Bahrain.
A young man from Thalassery, Kannur, passed away in Bahrain.

കൽപ്പറ്റ:വയനാട്ടിലെ ഏറ്റവും വലിയ ഗോത്ര ജന വിഭാഗമായ പണിയ വിഭാഗത്തിന് അഭിമാന ദിവസമായിരുന്നു ഡിസംബർ 26.പിന്നോക്കാവസ്ഥയിലുള്ള പണിയ സമൂഹത്തിൽ നിന്ന്  രാജ്യത്ത് ആദ്യമായി  രണ്ട് വട്ടം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കൽപ്പറ്റ എടഗുനി കുരുന്തൻ ഉന്നതിയിലെ പി. വിശ്വനാഥൻ കൽപ്പറ്റയുടെ പ്രഥമ പൗരനായി സത്യപ്രതിജ്ഞ ചെയ്തു. സത്യ പ്രതിജ്ഞക്ക് ശേഷം എടഗുനിയിലെ  തൻ്റെ കൊച്ചു വീട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി.

tRootC1469263">

  ഭൂമിയുടെ അവകാശികളായ തങ്ങളുടെ സമൂഹത്തിന് മെച്ചപ്പെട്ടൊരു വാസസ്ഥലം അതാണ് വിശ്വനാഥൻ്റ സ്വപ്നം.ചെറുപ്പം മുതൽ സി.പി.എം. പ്രവർത്തകനായ വിശ്വനാഥൻ  ആദിവാസി ക്ഷേമ സമിതിയുടെ പ്രവർത്തകനായാണ്  പൊതുരംഗത്ത് സജീവമായത്.
ഇപ്പോൾ ആദിവാസി ക്ഷേമസമിതി (എ.കെ.എസ്‌) ജില്ലാ പ്രസിഡന്റ്‌ കൂടിയാണ്‌ നാൽപതുകാരൻ.

കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിലെ ജനറൽ സീറ്റിൽ മത്സരിച്ച്‌ നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ്‌ ഇത്തവണ വിജയിച്ചത്‌.

Tags