വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു

One more killed in wild elephant attack in Wayanad
One more killed in wild elephant attack in Wayanad

50 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്ന് എത്തിയതാണ് അറുമുഖന്റെ കൂടുംബം.

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ  അറുമുഖൻ(67) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം. മേപ്പാടി ടൗണിൽ നിന്ന് അരിയും സാധനങ്ങളുമായി ഉന്നതിയിലേക്ക് വരികയായിരുന്നു. ആന ചീറുന്ന ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

tRootC1469263">

50 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്ന് എത്തിയതാണ് അറുമുഖന്റെ കൂടുംബം. സ്ഥലത്തെത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ നാട്ടുകാരുമായി ചർച്ച നടത്തി.

Tags