നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം:ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

How to use AI in the field of nursing research: One-day workshop organized
How to use AI in the field of nursing research: One-day workshop organized

മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത് ഉദ്ഘാടനം നിർവഹിച്ചു.  കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്‌സ് പേഴ്‌സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 

tRootC1469263">

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമു ദേവി,  ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 70 ൽ പരം പ്രതിനിധികൾ പങ്കെടുത്തു.
 

Tags